Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shortage Of Doctors

Kannur

ഒ​ടു​വ​ള്ളി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ർ​മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട്-​എം

ത​ളി​പ്പ​റ​മ്പ്: ഒ​ടു​വ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ​യും വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടും പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ത്ത​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

പ​ക​ർ​ച്ച​വ്യാ​ധി​ക​ളും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളു​ടെ ദു​രി​തം കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ഡോ​ക്ട​ർ ത​സ്തി​ക​ക​ളും അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്തി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം.

ജ​ന​ങ്ങ​ളു​ടെ ക​ഷ്‌​ട​പ്പാ​ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യ​വ​കു​പ്പും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up